Kerala

ഇനി ഗതാഗത നിയമലംഘനത്തിന് കോടതിയില്‍ ‘നേരിട്ട് പോകേണ്ട’, ഓണ്‍ലൈനായി പിഴ അടയ്ക്കാം; അറിയേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: വി-കോര്‍ട്ട് വെബ്സൈറ്റില്‍ ഓണ്‍ലൈനായി പിഴ അടയ്ക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ച്‌ കേരള പോലീസ്. ഗതാഗത നിയമലംഘനങ്ങളുടെ പിഴ E-Challan വഴി അടയ്ക്കാൻ വൈകിയാല്‍ അത് കോടതിയില്‍ അടയ്‌ക്കേണ്ടി വരും.വി-കോര്‍ട്ട് വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി കോടതിയില്‍ പിഴ അടയ്ക്കാവുന്നതാണ്. ഇതിനായി https://vcourts.gov.in/virtualcourt/ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പോലീസ് നല്‍കിയ ചില ആളുകള്‍ക്ക് പിഴ അടയ്ക്കാനായി Kerala (Police Department) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

Kerala (Transport Department) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. ഇതില്‍ മൊബൈല്‍ നമ്പർ , വാഹന നമ്പർ , ചെല്ലാൻ നമ്പർ , പിഴ അടയ്ക്കുന്ന ആളുടെ പേര് ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച്‌ വെരിഫൈ ചെയ്ത് വിവരങ്ങള്‍ പരിശോധിക്കാം. തുടര്‍ന്ന് ‘I wish to pay the proposed fine’ എന്നത് ക്ലിക്ക് ചെയ്യുക. ശേഷം”Generate OTP’ ക്ലിക്ക് ചെയ്ത് OTP നല്‍കുക. ”Terms and Conditions’ ടിക്ക് ചെയ്യുക. Payment method തിരഞ്ഞെടുത്ത് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, UPI എന്നീ മാര്‍ഗങ്ങളിലൂടെ പണം അടയ്ക്കാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!