ArakkulamChuttuvattom

അറക്കുളത്ത് ഇനി ചെളിവെള്ളം തെറിക്കില്ല

മൂലമറ്റം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്തംബർ 17 മുതൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 വരെ നടത്തിയ ‘സേവാ പാക്ഷികം’ പരിപാടിയുടെ ഭാഗമായി അറക്കുളത്ത് നടന്ന സേവന പ്രവർത്തനം ഏറെ വ്യത്യസ്ഥമായി. മണ്ണും കാടും നിറഞ്ഞ് മൂടിയ ഓട പുനർനിർമ്മിച്ചത് കാൽനടയാത്രക്കാർക്ക് ഏറെ ആശ്വാസകരമായി. അറക്കുളം കാവുംപടി മുതലുള്ള പൊതുമരാമത്ത് വകുപ്പിൻ്റെ റോഡിലെ ഓടയാണ് നിറഞ്ഞ് കവിഞ്ഞ് റോഡിലേക്കൊഴുകി സ്കൂൾ കുട്ടികളടക്കം കാൽനടയാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചിരുന്നത് ബിജെപി പ്രവർത്തകരോടൊപ്പം ജെ.സി.ബിയും ഏറെ നേരം പരിശ്രമിച്ചതിന് ശേഷമാണ് പൊതുജനത്തെ സാരമായി ബാധിച്ചിരുന്ന ഈ മേഘലയിലെ പണി പൂർത്തീകരിക്കുവാൻ കഴിഞ്ഞത്.
മഴവെള്ളം ഓടയിലൂടെ ഒഴുക്കി കളയുന്നതോടൊപ്പം റോഡിൻ്റെ വശങ്ങളിലെ കാടും, മണ്ണുകളും നീക്കുക വഴി അപകട വളവിലെ കാൽനട സുഗമമാവുകയും ചെയ്തു. ബിജെപി ഇടുക്കി ജില്ലാ പ്രസി.കെ.എസ് അജി സേവന പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്തു. ബിജെപി സംസ്ഥാന കമ്മറ്റിയംഗവും പഞ്ചായത്ത് മെമ്പറുമായ പിഎ.വേലുക്കുട്ടൻ സേവാ പാക്ഷിക സന്ദേശം നൽകി. തൊടുപുഴ മണ്ഡലം പ്രസി.എസ്.ശ്രീകാന്ത് മുഖ്യ പ്രഭാഷണം നടത്തി. കർഷകമോർച്ച ജില്ലാ പ്രസി.കെ.എൻ പ്രകാശ് , ജില്ലാ സെക്രട്ടറി. പി.വി.സൗമ്യ, മേഘലാ സെക്രട്ടറി കൃഷ്ണകുമാർ, മണ്ഡലം ട്രഷറർ അഖിൽ രാധാകൃഷ്ണൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസി. ഷിബു ജേക്കബ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.കെ.രാജേഷ്, പി.കെ അജീഷ്, വിൽസൺ കട്ടക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!