Idukki
നഴ്സിംഗ് ട്യൂട്ടര്‍: ഒരു വര്‍ഷകാലത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു
ഇടുക്കി: സര്‍ക്കാര്‍ നഴ്സിംഗ് കോളേജിലേക്ക് രണ്ട് നഴ്സിംഗ് ട്യൂട്ടര്‍മാരെ ഒരു വര്‍ഷകാലത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.എസ്.സി നഴ്സിംഗ്, കേരള നഴ്സസ് അല്ലെങ്കില്‍ മിഡ് വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതയുടെ അസ്സല് രേഖകളും പകര്‍പ്പുകളും (2 സെറ്റ്) , പ്രവര്‍ത്തി പരിചയം ഉണ്ടെങ്കില്‍ ആയതിന്റെ അസ്സല് രേഖകളും ഹാജരാക്കണം. പ്രായപരിധി – 40 വയസ്സ്. ഡിസംബര്‍ 12 ന് രാവിലെ 11ന് നഴ്സിംഗ് കോളേജ് ഇടുക്കി പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.