Kerala

ഓണം തകര്‍ത്തു: ബെവ്‌കോ വിറ്റത് 759 കോടിയുടെ മദ്യം

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പനയുമായി ബെവ്‌കോ. ഈ മാസം 21മുതല്‍ 30 വരെ 759 കോടിയുടെ മദ്യമാണ് വിറ്റത്. സര്‍ക്കാരിന് 675 കോടി നികുതിയായി ലഭിക്കും. കഴിഞ്ഞ വര്‍ഷം ഓണ വില്‍പ്പന 700 കോടിയായിരുന്നു. എട്ടര ശതമാനം അധിക വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഉത്രാട ദിനത്തിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പ്പന. 6 ലക്ഷം പേര്‍ ഉത്രാട ദിവസം ബെവ്‌ക്കോ ഔട്ട്‌ലെറ്റിലെത്തി. ഉത്രാട ദിവസത്തെ മാത്രം വില്‍പ്പന 121 കോടിയാണ്. ഓഗസ്റ്റ്‌ മാസത്തില്‍ 1799 കോടിയുടെ മദ്യം വിറ്റു.

2022 ഓഗസ്റ്റില്‍ 1522 കോടി മദ്യമാണ് വിറ്റത്. ഏറ്റവും കൂടുതല്‍ വിറ്റത് ജവാന്‍ റമ്മാണ്. ഏറ്റവും കൂടുതല്‍ വില്‍പന തിരൂര്‍ ഔട്ട് ലെറ്റിലാണ്. രണ്ടാം സ്ഥാനത്ത് ഇരിങ്ങാലക്കുടയും. ഒണക്കാലത്ത് മദ്യക്കച്ചവടം പൊടിപൊടിക്കാന്‍ ബെവ്‌കോ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ജനപ്രിയ ബ്രന്റുകള്‍ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ഒപ്പം ബ്രാന്റ് നിര്‍ബന്ധം ഇല്ലാത്തവര്‍ത്ത് ജവാന്‍ തന്നെ നല്‍കണമെന്നും എംഡി പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നഷ്ടം വരുത്തുന്ന ജീവനക്കാര്‍ക്ക് ബോണസ് അടക്കം ആനുകൂല്യങ്ങളുണ്ടാകില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു

 

Related Articles

Back to top button
error: Content is protected !!