Kerala

ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: 25 കോടി രൂപ ഒന്നാംസമ്മാനം നല്‍കുന്ന ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 25 കോടി TE 230662 എന്ന നമ്പറിനാണ്. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലായിരുന്നു നറുക്കെടുപ്പ് നടന്നത്. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബംബര്‍ നറുക്കെടുത്തത്. ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteries.com , https://www.keralalotteryresultnet എന്നിവയിലൂടെ ഫലം പരിശോധിക്കാന്‍ കഴിയും.

രണ്ടാം സമ്മാനം(1 കോടി):TH 305041, TL 894358,TC 708749,TA 781521,TD 166207,TB 398415,TB 127095,TC 320948,TB 515087,TJ 410906,TC 946082, TE 421674,TC 287627,TE 220042,TC 151097,TG 381795, TH 314711, TG 496751, TB 617215, TJ 223848

ഇക്കൊല്ലം സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് വില്‍പ്പനയാണ്. ആകെ വിറ്റുപോയത് 75,76,096 ടിക്കറ്റുകളാണ്. ഏറ്റവും കൂടതല്‍ ടിക്കറ്റുകള്‍ വിറ്റുപോയത് പാലക്കാട് ജില്ലയിലാണ്.ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇക്കുറി 5,34,670 പേരെയാണ് ഓണം ബമ്പറിന്റെ വിവിധ സമ്മാനങ്ങള്‍ കാത്തിരിക്കുന്നത്.

ഇത്തവണയും ഒന്നാം സമ്മാനം 25 കോടി രൂപയാണെങ്കിലും ഈ വര്‍ഷം ഒരുപാട് കോടീശ്വന്മാര്‍ ഉണ്ടാകും. രണ്ടും മൂന്നും സമ്മാനങ്ങള്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ ആകര്‍ഷകമാക്കിയാണ് ഇത്തവണത്തെ ഓണം ബമ്പര്‍ എത്തുന്നത്.

രണ്ടാം സമ്മാനമായ ഒരു കോടി രൂപ ഈ വര്‍ഷം 20 പേര്‍ക്കാണ് ലഭിക്കുന്നത്. കഴിഞ്ഞതവണ അഞ്ചു കോടി രൂപയായിരുന്നു രണ്ടാം സമ്മാനം. ഇത് ഒരാള്‍ക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്കാണ് ഇക്കുറി നല്‍കുക. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്ക്, അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേര്‍ക്ക് എന്നിവയ്ക്ക് പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാഗ്യവാന്മാരെ കാത്തിരിക്കുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!