ChuttuvattomMuttom

മുട്ടം കൃഷിഭവനില്‍ ഓണവിപണിയുടെ ഉദ്ഘാടനം നടത്തി

തൊടുപുഴ: കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ മുട്ടം കൃഷിഭവന്‍ അങ്കണത്തില്‍ നടത്തിയ ഓണച്ചന്തയില്‍ ഓണ വിപണിയുടെ ഉദ്ഘാടനം മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ജോസ് ജോസഫ് കടത്തലക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ മേഴ്‌സി ദേവസ്യാ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അരുണ്‍ ചെറിയാന്‍ പൂച്ചക്കുഴി, മെമ്പര്‍മാരായ മാത്യൂ പാലംപറമ്പില്‍, ടെസി സതീഷ്, കുട്ടിയമ്മ മൈക്കിള്‍, റെജി ഗോപി, കൃഷി ഓഫീസര്‍ ആശ്വതി ദേവ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ജിജീഷ് കുമാര്‍ ഇ ജി, കൃഷി അസിസ്റ്റന്റുമാരായ ഷാജിമോള്‍ പി എച്ച്, ജിഷ വര്‍ഗീസ്, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഇവിടെ കര്‍ഷകരുടെ പക്കല്‍ നിന്നും (വിപണി വിലയേക്കാള്‍ 10% ഉയര്‍ന്ന നിരക്കില്‍ സംഭരിക്കുന്നത്), വട്ടവട-കാന്തല്ലൂര്‍-മറയൂര്‍ എന്നിവിടങ്ങളില്‍ നിന്നും സംഭരിച്ചതായ വിവിധയിനം ഫ്രഷ് പച്ചക്കറികള്‍, തേങ്ങ, ചേന, വാഴക്കുല, മറയൂര്‍ ശര്‍ക്കര മുതലായവ പൊതുവിപണി വിലയേക്കാളും 30% കുറഞ്ഞ വിലയില്‍ ഈ ഓണച്ചന്തയില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതാണ്. വിലക്കുറവിന്റെ ഈ സുവര്‍ണ്ണാവസരം ഏവരും പ്രയോജനപ്പെടുത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!