KeralaNational

സവാള ഇന്ന് മുതല്‍ 25രൂപ നിരക്കില്‍; കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍

സവാള കിലോയ്ക്ക് 25 രൂപ സബ്സിഡി നിരക്കില്‍ വില്‍പന നടത്താൻ കേന്ദ്രം. നാഷനല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്) വഴി ഇന്ന് മുതല്‍ വില്‍പന തുടങ്ങും. സവാള വില നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. ഒക്ടോബറിലെ വിളവെടുപ്പു വരെ സവാള വില പിടിച്ചു നിര്‍ത്താനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണു സബ്സിഡി നിരക്കില്‍ വില്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.

സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയില്‍ ക്രമാനുഗതമായ വര്‍ധനയുണ്ടെന്ന റിസര്‍വ് ബാങ്ക് ബുള്ളറ്റിൻ പുറത്തുവന്നതിനെ തുടര്‍ന്നാണു സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത്. സവാളയുടെ സര്‍ക്കാരിന്റെ ബഫര്‍ സ്റ്റോക്ക് മൂന്നുലക്ഷം മെട്രിക് ടണില്‍നിന്ന് അഞ്ച് ലക്ഷം മെട്രിക് ടണാക്കി ഉയര്‍ത്തിയിരുന്നു. ഇവ ഇന്നുമുതല്‍ എൻസിസിഎഫിന്റെ ഔട്ട്‌ലെറ്റുകള്‍ വഴി ചില്ലറ ഉപഭോക്താക്കള്‍ക്ക് എത്തിക്കും. ഓഗസ്റ്റിലെ കണക്കനുസരിച്ച്‌ സവാളയ്ക്ക് കിലോയ്ക്ക് 27 രൂപ 90 പൈസയാണ് ഇന്ത്യയിലെ റീട്ടെയില്‍ വില. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ വിലയുമായി താരതമ്യം ചെയ്യുമ്ബോള്‍ കിലോയ്ക്ക് രണ്ട് രൂപയുടെ അധികവര്‍ദ്ധനവാണ് ഇക്കുറിയുള്ളത്.

Related Articles

Back to top button
error: Content is protected !!