Idukki

12ലിറ്റര്‍ വിദേശമദ്യവുമായി ഇടുക്കി സ്വദേശി  അറസ്റ്റില്‍

ഇടുക്കി: 12 ലിറ്റര്‍ വിദേശമദ്യവുമായി ഓട്ടോ ഡ്രൈവര്‍ പിടിയില്‍. ഇടുക്കി കരിമ്പന്‍ സ്വദേശി കരോട്ടുകുന്നേല്‍ സജി വര്‍ഗീസിനെയാണ് മുരിക്കാശ്ശേരി പോലീസ് പിടികൂടിയത്. വാഹന പരിശോധനക്കിടെ ഓട്ടോറിക്ഷയില്‍ പച്ചക്കറിക്കുള്ളില്‍ മദ്യം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തടിയമ്പാട് ബിവറേജില്‍ നിന്നും പലതവണ മദ്യം വാങ്ങി സൂക്ഷിച്ച ശേഷം പച്ചക്കറി വണ്ടിയില്‍ വില്പന നടത്തി വരുകയായിരുന്നു.

മുരിക്കാശ്ശേരി മേഖലയിലെ കടകളില്‍ പച്ചക്കറി ഹോള്‍സെയിലായി എത്തിച്ചു വില്പന നടത്തുന്നതിനൊപ്പം മദ്യവും വില്‍പ്പന നടത്തിവരികയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.മദ്യം കൊണ്ടുവന്ന ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

 

 

Related Articles

Back to top button
error: Content is protected !!