ChuttuvattomVelliyamattom

എന്തു ചെയ്യണമെന്നറിയാതെ പഞ്ചായത്തുകള്‍

വെള്ളിയാമറ്റം: നവകേരള സദസില്‍ കിട്ടിയ പരാതികള്‍ കൂട്ടത്തോടെ പഞ്ചായത്തുകളിലേയ്ക്ക്. എന്തു ചെയ്യണമെന്നറിയാതെപല പഞ്ചാത്ത് അധികൃതരും.നവകേരള സദസില്‍ വെള്ളിയാമറ്റം പഞ്ചായത്തില്‍ നിന്ന് ലഭിച്ച പരാതികളില്‍ 80-എണ്ണമാണ് പഞ്ചായത്തിലേക്ക് നടപടികള്‍ക്കായി വന്നിട്ടുള്ളത്ത്.ഇതില്‍ 70  പരാതിയും ലൈഫ് മിഷനില്‍ വീടും സ്ഥലവും കിട്ടിയില്ല എന്ന താണ്.വെള്ളിയാമറ്റം പഞ്ചായത്തില്‍ 2020-ല്‍ തയ്യാറാക്കിയ പട്ടികയില്‍ ഉള്ളവര്‍ക്ക് പോലും ഇതുവരെ വീട് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. വെള്ളിയാമറ്റം പഞ്ചായത്തില്‍ വീടും സ്ഥലവുംവേണ്ട അപേക്ഷകര്‍ 542ഉം, ലൈഫ് അപേക്ഷകര്‍ 435 ഉം ആണ്. ഈ വര്‍ഷം 35കുടുംബങ്ങള്‍ ആണ് ലൈഫ് വിടുകള്‍ക്ക് നല്‍കുന്ന തിന് എഗ്രിമെന്റ് വച്ചിട്ടുള്ളത്. ലൈഫ് വീടു കള്‍ക്ക് നല്‍കുന്ന നാലുലക്ഷം രൂപയില്‍ 80000  രൂപ ത്രിതല പഞ്ചായത്തുകളും രണ്ടു ലക്ഷം രൂപ ഹഡ്‌ക്കോ വായ്പയും ഒരു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. ഇതില്‍ പഞ്ചായത്ത് വിഹിതം മാത്രമാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ളത്. ഹഡ്‌കൊ വായ്പയും സംസ്ഥാന വിഹിത വും ഇതുവരെ കിട്ടിയിട്ടി യിട്ടില്ലെന്ന് പ്രസിഡന്റ് ഇന്ദു ബിജു പറഞ്ഞു. നിലവിലെ അര്‍ഹത പട്ടികയില്‍ ഉള്ളവരുടെ സ്ഥിതി ഇതായിരിക്കെ നവകേര സദസിലെ  അപേക്ഷ കള്‍ ക്ക് എങ്ങിനെ പരിഹാരം കണ്ടെത്താന്‍ കഴിയും എന്ന് അറിയില്ലെന്നും പ്രസിഡന്റ് പറഞ്ഞു. വെള്ളിയാമറ്റം പഞ്ചായത്ത് എസ്.സി എസ്.ടി ഭൂ രിപക്ഷ മേഖല ആയതിനാല്‍ ഇത്തരം അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ പൊതു വിഭാഗക്കാരുടെ അപേക്ഷയില്‍ പരിഗണന കിട്ടണമെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ തുക ലൈഫ് പദ്ധതിയില്‍ നല്‍കണമെന്നും പ്രസിഡന്റ് പറഞ്ഞു.ഇല്ലെങ്കില്‍ ഇത്തരം അപേക്ഷകര്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നസ്ഥിതിയാണ്

Related Articles

Back to top button
error: Content is protected !!