Kerala

പി.സിയ്ക്ക് വീണ്ടും നോട്ടീസ് നല്‍കും

 

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന് അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ പോലീസ് സമീപിച്ചേക്കില്ല. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം ലഭിച്ച ശേഷം പോലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും പി.സി.ജോര്‍ജ് ഹാജരായിരുന്നില്ല. പകരം അദ്ദേഹം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുകയായിരുന്നു. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമല്ലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. അതേ സമയം പി.സി.ജോര്‍ജിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കാനാണ് പോലീസ് തീരുമാനം. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലാണ് കേസുള്ളത്.

Related Articles

Back to top button
error: Content is protected !!