Kudayathoor
വാറ്റ്ചാരായവുമായി രണ്ടുപേര്‍ പിടിയില്‍
തൊടുപുഴ: വാറ്റ് ചാരായവുമായി രണ്ട് പേരെ മുട്ടം പോലീസ് പിടികൂടി. തോട്ടുങ്കര തെള്ളിക്കുന്നേല്‍ കബീര്‍ (38), വെട്ടിക്കുന്നേല്‍ ഷിനോയ് ( 34) എന്നിവരാണ് പോലീസ് പിടി കൂടിയത്. തോട്ടുങ്കര കേന്ദ്രീകരിച്ച് വാറ്റ് ചാരായം നിര്‍മിക്കുന്നതും വില്പന നടത്തുന്നതും സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണത്തെ തുടര്‍ന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.