ChuttuvattomIdukki

പൈനാവ് മോഡല്‍ പോളിടെക്നിക്കില്‍ മൂന്ന് വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേക്ക്‌ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു

ഇടുക്കി: പൈനാവ് മോഡല്‍ പോളിടെക്നിക്കില്‍ 2023-2024 അധ്യയനവര്‍ഷത്തെ മൂന്ന് വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലാണ് സ്പോട്ട് അഡ്മിഷന്‍. പത്താം ക്ലാസ് പാസ്സായവര്‍ക്ക് ഒന്നാം വര്‍ഷത്തിലേക്കും പ്ലസ് ടു സയന്‍സ്, വിഎച്ച്.എസ്.ഇ, ഐടിഐ, കെജിസിഇ പാസായ വിദ്യാര്‍ഥികള്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേയ്ക്കും നേരിട്ട് പ്രവേശനം നേടാം.

താല്പര്യമുള്ളവര്‍ രക്ഷകര്‍ത്താവുമായി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളേജില്‍ നേരിട്ട് എത്തിച്ചേരണം. എസ്.സി, എസ്.ടി , ഒ.ഇ.സി, ഒ.ബി.സി വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യവും ഹോസ്റ്റല്‍ ഫീസും ലഭിക്കും. മറ്റ് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947130573, 9447847816, 9446073146, 9947889441 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!