Kerala

പ്ലസ് വൺ ക്ലാസ്സുകൾ ഓഗസ്റ്റ് 25 ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം ഓഗസ്റ്റ് അഞ്ചിന് (വെള്ളിയാഴ്ച) ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രണ്ടാം ഘട്ട അലോട്ട്മെന്റ് 15 ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളിൽ പ്രവേശനം നടക്കും. മൂന്നാം ഘട്ട അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിച്ച് 25 ന് പ്രവേശനം നടക്കും. പ്ലസ് വൺ ക്ലാസ്സുകൾ ഈ മാസം 25ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കും. സ്കൂളിലെ ഉച്ച ഭക്ഷണ പദ്ധതിയ്ക്കായി 126 കോടി സർക്കാർ അനുവദിച്ചു. കേന്ദ്രസർക്കാർ 142 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്. 2022 – 23 അധ്യയന വർഷം അക്ഷരമാല പാഠപുസ്തകങ്ങളിൽ ഉണ്ടാകും.സ്കൂൾ യുവജനോത്സവം 2023 ജനുവരി 3 മുതൽ ഏഴ് വരെ കോഴിക്കോട് നടക്കും. ശാസ്ത്രോൽസവം നവംബറിൽ എറണാകുളത്ത് നടക്കും. കായിക മേള നവംബറിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കും.

Related Articles

Back to top button
error: Content is protected !!