Idukki

പോക്സോ കേസ്​: ഒളിവിലിരുന്ന യുവാവ്​ പിടിയിൽ

ചെ​റു​തോ​ണി: പോ​ക്സോ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വി​നെ മു​രി​ക്കാ​ശ്ശേ​രി പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. ഇ​ടു​ക്കി ദൈ​വം​മേ​ട് ഇ​ട്ടി​ക്ക​ൽ അ​ജി​ത് പീ​താം​ബ​ര​നാ​ണ്​ (24) പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ നി​ര​വ​ധി ത​ട്ടി​പ്പ് കേ​സി​ലും പ്ര​തി​യാ​ണ്. പ​ത്ത​നം​തി​ട്ട, പു​ളി​ക്കീ​ഴ്, പ​ന്ത​ളം, എ​റ​ണാ​കു​ളം, ക​മ്പം​മേ​ട്, ക​ട്ട​പ്പ​ന, ത​മി​ഴ്നാ​ട് തേ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ടു​ക്കി പോ​ക്സോ കോ​ട​തി​യി​ൽ വി​ചാ​ര​ണ​ക്കാ​യി ഹാ​ജ​രാ​കാ​തെ മു​ങ്ങി​യ പ്ര​തി​ക്കെ​തി​രെ കോ​ട​തി വാ​റ​ന്‍റ്​ പു​റ​പ്പെ​ടു​വി​ച്ചു. തു​ട​ർ​ന്ന് സൈ​ബ​ർ പൊ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​റ​ണാ​കു​ള​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. മു​രി​ക്കാ​ശ്ശേ​രി എ​സ്.​എ​ച്ച്.​ഒ റോ​യ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ കെ.​ആ​ർ. അ​നീ​ഷ്, മാ​ത്യു തോ​മ​സ്, സി.​പി.​ഒ ജ​യേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Related Articles

Back to top button
error: Content is protected !!