Uncategorized

തൊടുപുഴയില്‍ വില്‍പ്പന സമയം കഴിഞ്ഞും മദ്യത്തിനായി തിക്കും തിരക്കും: പോലീസ് ലാത്തി വീശിയോടിച്ചു

 

തൊടുപുഴ: ബിവറേജസ് ഔട്ട്ലെറ്റിന് സമീപം വില്‍പ്പന സമയം കഴിഞ്ഞും മദ്യത്തിനായി തിക്കും തിരക്കുണ്ടാക്കിയവരെ പൊലീസെത്തി വിരട്ടിയോടിച്ചു. തൊടുപുഴ പൊലീസ് കാന്റീന് സമീപമുള്ള ബെവ്‌കോ ഔട്ട്ലെറ്റിലാണ് വെള്ളിയാഴ്ച രാത്രി വലിയ തിരക്ക് അനുഭവപ്പെട്ടത്. ശനിയും ഞായറും അവധിയായതിനാല്‍ വൈകുന്നേരും മുതല്‍ നീണ്ട ക്യൂ ദൃശ്യമായിരുന്നു. എന്നാല്‍ ഔട്ട്ലെറ്റ് അടയ്ക്കുന്ന സമയമായ ഏഴ് മണിക്ക് ശേഷവും മദ്യത്തിനായി ഉപഭോക്താക്കള്‍ തിക്കി തിരക്കിയതോടെയാണ് എസ്.ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി കൂട്ടംകൂടി നിന്നവരെ പിരിച്ചുവിട്ടത്.

Related Articles

Back to top button
error: Content is protected !!