Idukki

ചെലവ് കുറഞ്ഞ വെന്‍റിലേറ്ററുമായി പോളി വിദ്യാര്‍ഥികള്‍

ഇടുക്കി: ചെലവ് കുറഞ്ഞ വെന്‍റിലേറ്റര്‍ സംവിധാനവുമായി പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥികള്‍. ഇവര്‍ വികസിപ്പിച്ച ‘എക്കണോമിക് വെന്റിലേറ്റര്‍ വിത്ത് വൈറ്റല്‍ മോണിറ്ററിങ് പ്രോജക്‌ട്’ ദേശീയ ശാസ്ത്ര സാങ്കേതിക കലാമേളയായ ‘തരംഗി’ല്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി.അവസാന വര്‍ഷ ബയോമെഡിക്കല്‍ വിദ്യാര്‍ഥികളായ കെ.യു. നിതിന്‍, ഭരത് അനില്‍, സി.പി. പ്രവീണ്‍, ഹെലന്‍ ഡെന്നി എന്നിവരാണ് ഈ വെന്റിലേറ്റര്‍ നിര്‍മിച്ചത്.

 

കോവിഡ് കാലത്ത് വെന്റിലേറ്റര്‍ അപര്യാപ്തത മൂലം നിരവധി പേരാണ് മരിച്ചത്. ഐ.സി.യു ഇല്ലാത്ത ആംബുലന്‍സുകള്‍, പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍, അഗ്നിരക്ഷാസേന എന്നിവിടങ്ങളില്‍ അടിയന്തര ഘട്ടങ്ങളില്‍ രോഗിയെ കൃത്രിമശ്വാസം നല്‍കി ആധുനിക സൗകര്യമുള്ള ആശുപത്രിയില്‍ എത്തിക്കുന്നതുവരെ ജീവന്‍ നിലനിര്‍ത്താന്‍ ഈ ഉപകരണം സഹായിക്കുന്നു. മലകളും പുഴകളും മരങ്ങളും നിറഞ്ഞ ഇടുക്കിയുടെ ഉള്‍പ്രദേശങ്ങളില്‍ വെള്ളത്തില്‍ വീണും മരത്തില്‍നിന്ന് വീണും മറ്റും ചികിത്സ കിട്ടാതെ മരിക്കുന്നവര്‍ ഏറെയാണ്. ആദിവാസി മേഖലകളില്‍ ചികിത്സ ലഭിക്കാതെ മരണപ്പെടുന്ന നവജാതശിശുക്കളും കുറവല്ല. ഇതിനൊരു പരിധിവരെ പരിഹാരമാണ് പുതിയ ഉപകരണം.

കോളജിലെ ബയോമെഡിക്കല്‍ വകുപ്പ് അധ്യാപകരായ കെ. അമൃത, സനീര്‍ സലിം, എലിസബത്ത് ആനി ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ നിര്‍മിച്ച വെന്‍റിലേറ്റര്‍ കൂടുതല്‍ നീവകരിക്കാനുള്ള ശ്രമത്തിലാണ് വിദ്യാര്‍ഥികള്‍

Related Articles

Back to top button
error: Content is protected !!