Idukki

പതിമൂന്ന് വയസുകാരിക്ക് എതിരായ ലൈംഗികാതിക്രമം: രണ്ടാനച്ഛന് 19 വര്‍ഷം കഠിന തടവും 35000 രൂപ പിഴയും

 

ഇടുക്കി: പതിമൂന്നുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയ ആക്കിയതിനു രണ്ടാനച്ഛന് 19 വര്‍ഷം കഠിന തടവും 35000 രൂപ പിഴയും. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി.ജി വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. അടിവാട് സ്വദേശിയായ മധ്യവയസ്‌കനെ ആണ് കോടതി ശിക്ഷിച്ചത്. മുരിക്കാശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചെമ്പകപ്പാറയില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ രാത്രി കാലങ്ങളില്‍ കുളിക്കാന്‍ കയറിയ സമയം രണ്ട് ദിവസങ്ങളിലായി രണ്ട് തവണ പ്രതി കുട്ടിയോട് ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്. വിവിധ വകുപ്പുകളിലായി 19 വര്‍ഷത്തെ ശിക്ഷ നല്‍കിയ കോടതി ഏറ്റവും ഉയര്‍ന്ന ശിക്ഷയായ അഞ്ചുവര്‍ഷം പ്രതി അനുഭവിച്ചാല്‍ മതി എന്നും വ്യക്തമാക്കി. പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണം എന്നും കൂടാതെ ഇരയായ പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി 25000 രൂപ നല്‍കാനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് കോടതിയില്‍ ഹാജരായി.

Related Articles

Back to top button
error: Content is protected !!