ChuttuvattomVannappuram

തെറ്റായ വിവരം നൽകി; വില്ലേജ് ഓഫീസർക്ക് 3000രൂപ പിഴ

തൊ​ടു​പു​ഴ: വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ത്ത​തി​നും മ​നഃ​പൂ​ർ​വം തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​തി​നും വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് 3000 രൂ​പ പി​ഴ. വ​ണ്ണ​പ്പു​റം വി​ല്ലേ​ജ് ഓ​ഫീ​സ​ർ ആ​യി​രു​ന്ന ഇ.​പി. ജോ​ർ​ജി​നാ​ണ് വി​വ​രാ​വ​കാ​ശ കമ്മീ​ഷ​ണ​ർ പി​ഴ ചു​മ​ത്തി​യ​ത്. ഇ​പ്പോ​ൾ എ​റ​ണാ​കു​ളം ക​ണ​യ​ന്നൂ​ർ വി​ല്ലേ​ജ് ഓഫീ​സ​റാ​ണ്. ഇ​തി​നുമുൻപും പി​ഴ അ​ട​യ്ക്കാ​ൻ ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ട്.

പൊ​തു​പ്ര​വ​ർ​ത്ത​ക​നും ജ​ന​ശ​ക്തി തൊ​ടു​പു​ഴ താ​ലൂ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ൻറു​മാ​യ പു​തു​പ്പ​റ​മ്പി​ൽ പി.​വി. ബേ​ബി​യു​ടെ ക​രം സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.വി​ല്ലേ​ജി​ലെ ഒ​രു സ്വ​കാ​ര്യ​ഭൂ​മി​യു​ടെ ക​രം സ്വീ​ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന എ​ൽ​ആ​ർ ത​ഹ​സി​ൽ​ദാ​രു​ടെ രേ​ഖാ​മൂ​ല​മു​ള്ള നി​ർ​ദേ​ശം നി​ല​നി​ൽ​ക്കെ ക​ര​മ​ട​ച്ച് ന​ൽ​കു​ന്ന​തി​ന് പി​ന്നീ​ട് നി​ർ​ദേ​ശം വ​ന്നു എ​ന്ന തെ​റ്റാ​യ വി​വ​രം നൽ​കി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക​മ്മീ​ഷ​ൻറെ ന​ട​പ​ടി. 30 ദി​വ​സ​ത്തി​ന​കം പി​ഴ അ​ട​യ്ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ റ​വ​ന്യു റി​ക്ക​വ​റി ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

Related Articles

Back to top button
error: Content is protected !!