ChuttuvattomKudayathoor

പുതുപളളി വിജയം; യു.ഡി.എഫ് കുടയത്തൂര്‍ മണ്ഡലം കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി

കാഞ്ഞാര്‍:  സി.പി.എം നേതൃത്വത്തില്‍ യു.ഡി.എഫ് നേതൃത്വത്തിനെതിരെ നടത്തിവരുന്ന അധിക്ഷേപ രാഷ്ട്രീയത്തിനെതിരായ ജനകീയ താക്കീതാണ് ചാണ്ടി ഉമ്മന്റെ തിളക്കമാര്‍ന്ന വിജയമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മോനിച്ചന്‍ പറഞ്ഞു. നുണപ്രചരണങ്ങള്‍കൊണ്ട് പിണറായി സര്‍ക്കാരിനെതിരായ ജനവികാരം മായ്ക്കാനാവില്ലെന്നും യു.ഡി.എഫ് കുടയത്തൂര്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ കാഞ്ഞാര്‍ ടൗണില്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിന് ശേഷം നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് കണ്‍വീനര്‍ ഫ്രാന്‍സിസ് പടിഞ്ഞാറേടത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.സി.സി അംഗം എം.കെ. പുരുഷോത്തമന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മുരളീധരന്‍, തോമസ് മുണ്ടയ്ക്കപ്പടവില്‍, അബ്ദുള്‍ അസ്സീസ് എന്നിവര്‍ പ്രസംഗിച്ചു. കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഞ്ചലീന സിജോ, പി.സി. ജോസഫ്, പുഷ്പ വിജയന്‍, ബേബി പിണക്കാട്ട്, എം.എ. റഹിം, ടി.സി. ചെറിയാന്‍, ഷാജി കല്ലുംമാക്കല്‍, ഷിബി പനംന്താനം, കുര്യാച്ചന്‍ വള്ളോംപുരയിടം, ലിയോ ചന്ദ്രന്‍ കുന്നേല്‍, ടോമി തുളുവനാനി, സി.എസ്. രതീഷ്, ബിജു മാട്ടേല്‍, സിബി മുകുളത്ത്, ജിമ്മി വെട്ടം, സൈബു ചാക്കോച്ചി, ടി.എന്‍. രാജപ്പന്‍ പിള്ള, സോമനാഥ് കാഞ്ഞാര്‍, മോഹനന്‍ ഞരളംപുഴ, ദിലീപ് കുമാര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!