National

മോദി സമുദായത്തെ അപകീര്‍ത്തിയ കേസില്‍ രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി

സൂറത്ത്: മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ജാമ്യം നീട്ടി. രാഹുലിന്‍റെ ഹർജി പരിഗണിക്കുന്നത് ഈ മാസം 13ലേക്ക് മാറ്റുകയും ചെയ്തു. സൂറത്ത് സെഷൻസ് കോടതിയുടേതാണ് നടപടി. രാഹുലിന്‍റെ ഹർജിയിൽ ഏപ്രിൽ 10നകം പ്രതികരണം അറിയിക്കാൻ പരാതിക്കാരനോടും കോടതി നിർദേശിച്ചു. രാഹുൽ കുറ്റക്കാരനെന്ന കണ്ടെത്തല്‍ മരവിപ്പിക്കണമെന്ന ആവശ്യത്തിന്മേലുള്ള വാദം 13ന് തുടരുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

രണ്ടുവർഷത്തെ തടവ് ശിക്ഷയ്ക്കെതിരേ രാഹുൽ ഇന്ന് നേരിട്ട് കോടതിയിലെത്തി അപ്പീൽ നൽകുകയായിരുന്നു. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രിയങ്ക ഗാന്ധിക്കും മൂന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കും ഒപ്പമാണ് രാഹുല്‍ കോടതില്‍ എത്തിയത്. കോടതി പരിസരത്ത് മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!