Kerala

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം; കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ഇടി, മിന്നല്‍,ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കേരളത്തിനു മുകളിലും തെക്കന്‍ കര്‍ണാടകത്തിലും ചക്രവാതച്ചുഴി രൂപപ്പെട്ടതും വടക്കന്‍ കേരളം മുതല്‍ വിദര്‍ഭവരെ ന്യൂനമര്‍ദപ്പാത്തി നിലനില്‍ക്കുന്നതുമാണ് കാരണം. പലയിടങ്ങളിലും മഴ തുടരുകയാണ്. കാസര്‍കോട് ജില്ലയില്‍ പുലര്‍ച്ചെ വരെ പലയിടത്തും മഴ പെയ്തു. നിലവില്‍ മൂടിക്കെട്ടിയ അവസ്ഥയാണ്. വയനാട്ടില്‍ ഇന്നലെ രാത്രിമുതല്‍ മഴ പെയ്യുന്നുണ്ട്. പാലക്കാട് ഇന്നലെ രാത്രി തുടങ്ങി ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. അട്ടപ്പാടി, ചിറ്റൂര്‍ മേഖലകളിലാണ് കനത്ത മഴ. ഇടുക്കിയില്‍ നിലവില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ്.തെക്കന്‍ ജില്ലകളില്‍ രാത്രി മുഴുവന്‍ ഇടതോരാതെ പെയ്ത മഴയ്ക്ക് നേരിയ ശമനമുണ്ട്. ഇന്ന് തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുളള 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കി നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!