ChuttuvattomMuttom

മലങ്കര ഡാമില്‍ അറ്റുകുറ്റ പണി; കുടിവെള്ളം ഇല്ലാതെ ജനങ്ങള്‍ ദുരിതത്തില്‍

മുട്ടം : മലങ്കര അണക്കെട്ടില്‍ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിചത്തോടെ തൊടുപുഴ താലൂക്ക് പരിധിയിലുള്ള വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ കുടിവെള്ള വിതരണത്തില്‍ തടസ്സം നേരിട്ടു. അറ്റുകുറ്റ പണികള്‍ പൂര്‍ത്തീകരിക്കാന്‍ പതിനഞ്ച് ദിവസങ്ങള്‍ വേണ്ടി വരുമെന്നതിന്നാല്‍ വന്‍ ജലക്ഷാമം നേരിടേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. ജലനിരപ്പ് താഴ്ന്നതോടെ തൊടുപുഴ താലൂക്ക് പരിധിയിലുള്ള മുട്ടം, കരിങ്കുന്നം, കുടയത്തൂര്‍, വെള്ളിയാമറ്റം, അലക്കോട്,വണ്ണപ്പുറം, ഉടുമ്പന്നൂര്‍, കോടിക്കുളം, കരിമണ്ണൂര്‍, അറക്കുളം എന്നീ പഞ്ചായത്തുകളിലെ കുടിവെള്ള വിതരണത്തില്‍ തടസ്സം നേരിട്ടു. മഴക്കാലത്തും കുടിവെള്ളം ലഭിക്കാതെ ജനങ്ങള്‍ വലയുകയാണ്. പണികള്‍ എത്രയും വേഗത്തില്‍ തീര്‍ത്തില്ലെങ്കില്‍ വന്‍ ജലക്ഷാമം ഉണ്ടാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.ഡാമില്‍ തുടര്‍ച്ചയായി അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കുടിവെള്ളം പൈസ കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങള്‍.

ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി

അധികൃതരുടെ അനാസ്ഥ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് എത്രയും വേഗം ശാശ്വത പരിഹാരം ഉണ്ടാകാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി മുട്ടം പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.  പ്രസിഡന്റ് മനോജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി മനുമോഹന്‍ ,വൈസ് പ്രസിഡന്റുമാരായ ബിനു ജേക്കബ്, സിന്ധു സതീഷ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ്, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഷിബു ജേക്കബ്, എസ്.സി മോര്‍ച്ച മണ്ഡലം കമിറ്റിയംഗം ബിജു ടി.എ, ബി ജെ പി മണ്ഡലം സെക്രട്ടറി ബിന്ദു വിക്രമന്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായ  പ്രദീപ്  മഹേഷ് ഭാസ്‌കര്‍, അമല്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!