റിട്ട. വില്ലേജ് ഓഫീസറുടെ പെന്‍ഷന്‍ വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്


തൊടുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ പെന്‍ഷന്‍ തുകയില്‍ നിന്ന് ആജീവനാന്തം 2000 രൂപ വീതം നല്‍കാന്‍ സമ്മതപത്രം കൊടുത്ത് റിട്ട. വില്ലേജ് ഓഫീസര്‍. തൊടുപുഴ മഠത്തിക്കണ്ടം പുത്തന്‍പുരയില്‍ പി.നാരായണന്‍ നായരാണ് ജൂലൈ മുതല്‍ പെന്‍ഷനില്‍ നിന്നുള്ള തുക നല്‍കുന്നത്. ഇതു സംബന്ധിച്ച സമ്മതപത്രം തൊടുപുഴ സബ് ട്രഷറി ഓഫീസര്‍ കെ.എന്‍. തങ്കച്ചന് കൈമാറി. പ്രളയ -കോവിഡ് ദുരിതാശ്വാസ നിധികളിലേക്ക് നാരായണന്‍ നായര്‍ മുമ്പും സംഭാവന നല്‍കിയിരുന്നു. റിട്ട. അധ്യാപിക സി. സുമതിക്കുട്ടിയാണ് ഭാര്യ. അനീഷ്, നിഷ എന്നിവരാണ് മക്കള്‍. ഇതോടനുബന്ധിച്ച ചേര്‍ന്ന ചടങ്ങില്‍ കെ.എസ്.എസ്.പി.യു ജില്ലാ ട്രഷറര്‍ ടി. ചെല്ലപ്പന്‍, തൊടുപുഴ ടൗണ്‍ ബ്ലോക്ക് സെക്രട്ടറി എ.എന്‍ ചന്ദ്രബാബു, കാരിക്കോട് യൂണിറ്റ് പ്രസിഡന്റ് എ.ഡി ദേവസ്യ, ട്രഷറര്‍ എം.എന്‍. ശിവനുണ്ണി, വൈസ് പ്രസിഡന്റ് സണ്ണി തെക്കേക്കര, ജോയിന്റ് സെകട്ടറി പി.എസ് ഇസ്മയില്‍, കമ്മിറ്റി അംഗം വി.എന്‍. ജലജ കുമാരി എന്നിവര്‍ പങ്കെടുത്തു.
