Uncategorized

റോഡ് നിര്‍മാണം: നാട്ടുകാരുടെ കുടിവെള്ളം മുട്ടി

മുള്ളരിങ്ങാട്: റോഡ് നിര്‍മാണത്തിന്റെ പേരില്‍ കുടിവെള്ളം മുട്ടിക്കുന്നതായി പരാതി. കോട്ടപ്പാറ, മുള്ളരിങ്ങാട്, കൂവപ്പുറം ഭാഗങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന കോട്ടപ്പാറ ജലനിധി പദ്ധതിയുടെ പൈപ്പാണ് റോഡ് നിര്‍മാണത്തിനിടെ വ്യാപകമായി തകര്‍ന്നത്. നെയ്യശേരി-തോക്കുന്പന്‍ സാഡ് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി വണ്ണപ്പുറം മുതല്‍ മുള്ളരിങ്ങാട് ഭാഗം വരെ കലുങ്ക് നിര്‍മാണത്തിന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കുഴിയെടുത്തതാണ് ജലനിധി പൈപ്പുകള്‍ തകരാന്‍ കാരണം. ചിലയിടങ്ങളില്‍ ഉണ്ടായിരുന്ന ഇരുന്പു പൈപ്പുകള്‍ മാറ്റി പകരം പിവിസി പൈപ്പുകള്‍ ഇട്ടു. വെള്ളം പന്പ് ചെയ്യുന്‌പോള്‍ പിവിസി പൈപ്പുകള്‍ പൊട്ടുന്നത് പതിവാണ്.
കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് കോട്ടപ്പാറ ഉള്‍പ്പെടെയുള്ള മേഖല. ഇവിടത്തുകാരുടെ ആശ്രയമായിരുന്ന ജലനിധി കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതോടെ ശുദ്ധജല വിതരണവും നിലച്ചു. പ്രശ്‌നം പരിഹരിക്കാന്‍ കരാറുകാരോട് ആവശ്യപ്പെട്ടെങ്കിലും തയാറാകുന്നില്ലെന്ന് ജലനിധി ഭാരവാഹികള്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് കരാറെടുത്തിരിക്കുന്ന കന്പനി അധികൃതര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!