ChuttuvattomIdukki

ഇടുക്കി- ചെറുതോണി അണക്കെട്ടുകളിലെ സുരക്ഷാ വീഴ്ച; പരിശോധനയ്ക്കായി മൂന്ന് ഷട്ടറുകള്‍ തുറന്നു

ഇടുക്കി: ഇടുക്കി- ചെറുതോണി അണക്കെട്ടുകളിലെ സുരക്ഷാ വീഴ്ചയുടെ ഭാഗമായി പരിശോധന നടത്തുന്നു. ഷട്ടറുകള്‍ തുറന്നാണ് അധികൃതര്‍ പരിശോധന നടത്തുന്നത്. നിലവില്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ജൂലൈ 22നാണ് അണക്കെട്ടിന്റെ അതീവസുരക്ഷാമേഖലയില്‍ സുരക്ഷാ വീഴ്ചയുണ്ടായത്. പാലക്കാട് ഒറ്റപ്പാലം സ്വദേശി അണക്കെട്ടില്‍ പ്രവേശിച്ച് ഹൈമസ്റ്റ് ലൈറ്റിന് ചുവട്ടില്‍ താഴിട്ടു പൂട്ടുകയും ഷട്ടര്‍ റോപില്‍ ദ്രാവകം ഒഴിച്ചതായും കണ്ടെത്തിയിരുന്നു. വിദേശത്തുള്ള ഒറ്റപ്പാലം സ്വദേശിക്കായി പോലീസ് ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ ഇടുക്കി എസ്പി ലുക്ക് ഔട്ട് നോട്ടീസിറക്കും. ഒറ്റപ്പാലത്തു നിന്നും ഇയാളുടെ കുടുംബ പശ്ചാത്തലമുള്‍പ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!