Kerala

മന്ത്രി സജി ചെറിയാൻ രാജിവച്ചു

തിരു​വ​ന​ന്ത​പു​രം: മല്ലപ്പള്ളിയിൽ ഭ​ര​ണ​ഘ​ട​ന​ക്കെ​തി​രെ വി​വാ​ദ പ്ര​സം​ഗം ന​ട​ത്തി​യ സാം​സ്കാ​രി​ക, ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ രാ​ജി​വ​ച്ചു. സി​പി​എം നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് മ​ന്ത്രി രാ​ജി​വ​ച്ച​ത്. സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്നു ത​ന്നെ രാ​ജി​വ​യ്ക്കാ​ൻ നിർണായക തീ​രു​മാ​നമു​ണ്ടാ​യ​ത്. മുഖ്യമന്ത്രിക്ക് സജി ചെറിയാൻ രാജിക്കത്ത് കൈമാറി.ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്ക​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി മ​ന്ത്രി​യു​ടെ ആദ്യ രാ​ജി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​ക്കെ​തി​രാ​യ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ സ​ജി ചെ​റി​യാ​നെ പൂ​ര്‍​ണ​മാ​യി പി​ന്തു​ണ​ക്കാ​തെ സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഉ​ചി​ത​മാ​യ ന​ട​പ​ടി സം​സ്ഥാ​ന നേ​തൃ​ത്വം സ്വീ​ക​രി​ക്കു​മെ​ന്ന് സീ​താ​റാം യെ​ച്ചൂ​രി വ്യ​ക്ത​മാ​ക്കി.ഇ​ന്ന് ചേ​ര്‍​ന്ന അ​വ​യ്‌​ല​ബി​ള്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ വി​ഷ​യം ച​ര്‍​ച്ച​യാ​യെ​ങ്കി​ലും അ​ന്തി​മ തീ​രു​മാ​നം വ്യാ​ഴാ​ഴ്ച​ത്തെ സ​മ്പൂ​ര്‍​ണ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ല്‍ മ​തി​യെ​ന്നാ​യി​രു​ന്നു സി​പി​എം തീ​രു​മാ​നം. എ​തി​രാ​ളി​ക​ള്‍​ക്ക് ആ​യു​ധം ന​ല്‍​കു​ന്ന ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും വാ​ക്കു​ക​ളി​ല്‍ മി​ത​ത്വം പാ​ലി​ക്കേ​ണ്ടി​യി​രു​ന്നു​വെ​ന്നും നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി.

Related Articles

Back to top button
error: Content is protected !!