ChuttuvattomCrimeIdukki

കഞ്ചാവ് വില്‍പന; യുവാവ് പിടിയില്‍

കട്ടപ്പന: വിദ്യാര്‍ഥികള്‍ക്ക് അടക്കം കഞ്ചാവ് വില്‍പന നടത്തുകയും കഞ്ചാവ് നട്ട് പരിപാലിക്കുകയും ചെയ്ത യുവാവ് പിടിയില്‍.ഇരട്ടയാര്‍ ടണല്‍സൈറ്റ് ഓലിക്കരോട്ട് വീട്ടില്‍ പ്രവീണ്‍ ജോസഫ് ആണ് (36) പിടിയിലായത്. സ്വന്തം വീട് കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പന നടത്തുകയും വീടിനോട് ചേര്‍ന്ന് നാല് കഞ്ചാവ് തൈകള്‍ നട്ടു പരിപാലിക്കുന്നതായും പൊലീസ് കണ്ടെത്തി. ഇയാളുടെ വീട്ടില്‍ കഞ്ചാവ് വാങ്ങാൻ ആളുകള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിന് വിവരം നല്‍കുകയായിരുന്നു.

പിടികൂടുമ്ബോള്‍ ഇയാളുടെ കൈവശം ആറു പൊതി കഞ്ചാവ് ഉണ്ടായിരുന്നു. ഇടനിലക്കാരുടെ പങ്കും പരിശോധിച്ചു വരുകയാണെന്ന് കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോൻ പറഞ്ഞു. അന്വേഷണസംഘത്തില്‍ കട്ടപ്പന എസ്.ഐ ലിജോ പി. മണി, ജില്ല ഡാൻസാഫ് ടീം അംഗങ്ങളായ സതീഷ്, സുദീപ്, അനൂപ്, ബിനീഷ്, ടോം സ്കറിയ എന്നിവരും ഉണ്ടായിരുന്നു.

Related Articles

Back to top button
error: Content is protected !!