Kudayathoor

അപൂർവ്വ രോഗം ബാധിച്ച ഷാജിയുടെ കുടുംബത്തിന് സഹായവുമായി സേവാഭാരതി

കുടയത്തൂർ: അപൂർവ്വ രോഗം ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട് കഴിയുന്ന കോളപ്ര പാലത്തറ വീട്ടിൽ ഷാജിയുടെ കുടുംബത്തിന് മാസം തോറും നിശ്ചിത തുക നൽകാൻ സേവാഭാരതി തീരുമാനിച്ചു.ആദ്യ ഗഡു സേവാഭാരതി തൊടുപുഴ താലൂക്ക് പ്രസിഡൻ്റ് വേണുഗോപാൽ, ജില്ലാ സേവാപ്രമുഖ് വി. കെ. സാജൻ എന്നിവരുടെ സാന്നിധ്യത്തിൽ കുടയത്തൂർ സേവാഭാരതി എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ഇടക്കോണത്ത് സുരേന്ദ്രബാബു രോഗിയുടെ കുടുംബത്തിന് നൽകി. വരും മാസങ്ങളിലും ഈ കുടുബത്തിന് നിശ്ചിത തുക എത്തിച്ചു നൽകുവാനുള്ള സംവിധാനമാണ് സേവാഭാരതി ഒരുക്കിയിട്ടുള്ളത്.

Related Articles

Back to top button
error: Content is protected !!