ശങ്കരപ്പിള്ളി ജങ്ഷനില്‍ റോഡിലെ കുഴികള്‍ നികത്തി


ശങ്കരപ്പിള്ളി: ശങ്കരപ്പിള്ളി ജങ്ഷനില്‍ നിന്നും നെല്ലാനിക്കല്‍ പാലം വഴി കാക്കൊമ്പ് ഭാഗത്തേക്ക് പോകുന്ന റോഡിലെ കുഴികള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ മണ്ണിട്ട് താത്കാലികമായി നികത്തി. നിരവധി കുഴികള്‍ നിറഞ്ഞ ഈ റോഡിലൂടെയുള്ള ഗതാഗതം ദുഷ്‌കരമായിരുന്നു. ഈ റോഡിന്റെ തുടക്കഭാഗം എം.വി.ഐ.പി യുടെ അധീനതയിലുള്ള സ്ഥലത്തിലൂടെയാണ് കടന്നു പോകുന്നത്.പിന്നീട് മുട്ടം -കുടയത്തൂര്‍ പഞ്ചായത്തിലൂടെയാണ് റോഡ് കാക്കൊമ്പ് പ്രദേശത്തേക്കും, ഏഴാംമൈല്‍ വാഴയ്ക്കപാറ ഭാഗത്തേക്കും എത്തുന്നത്. സമീപത്തുള്ള മറ്റ് റോഡുകള്‍ ടാര്‍ ചെയ്തപ്പോഴും ഈ റോഡിനോട് മാത്രം അധികൃതര്‍ അവഗണന കാണിക്കുകയായിരുന്നു. ഗതാഗതം ബുദ്ധിമുട്ടിലായതോടെയാണ് നാട്ടുകാര്‍ കുഴികള്‍ നികത്തിയത്. പഞ്ചായത്ത് മെമ്പര്‍ ശ്രീജിത്ത്, നാട്ടുകാരായ ചന്ദ്രബാബു, എന്‍.ആര്‍.ശ്രീനി, ഷാജിജോസഫ്, കാരംകുന്നേല്‍ ബിജു ,മേട്ടുംപുറത്ത് ബിജു, ശ്യാം , വിന്‍സെന്റ് എന്നിവര്‍ നേതൃത്വം നല്‍കി.
