National

സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി; ബദല്‍ സമര്‍പ്പിക്കാന്‍ കേരളത്തിന് കേന്ദ്ര നിര്‍ദേശം

ന്യൂഡൽഹി: സ്മാര്‍ട്ട് മീറ്റര്‍ ടോട്ടക്സ് മാതൃകയുടെ ബദൽ സമർപ്പിക്കാൻ കേരളത്തിന് കേന്ദ്ര നിർദ്ദേശം. കേന്ദ്ര ഊർജ മന്ത്രി ആർ.കെ സിംഗ് മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് കത്തയച്ചു. ടോട്ടക്സ് മാതൃക ഉപേക്ഷിച്ച് സ്വന്തമായി സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ കേരളം തീരുമാനിച്ചിരുന്നു.

സ്മാർട്ട് മീറ്റർ പദ്ധതി ടോട്ടക്സ് മാതൃകയിൽ നടപ്പാക്കാനായിരുന്നു കേന്ദ്ര നിർദേശം. എന്നാൽ കേരളം ഇതിനെ എതിർത്തു. കെഎസ്ഇബിയിലെ വിവിധ യൂണിയനുകളുടെ എതിർപ്പിനെ തുടർന്നാണ് സർക്കാർ നിലപാട്. ടോട്ടക്സ് മാതൃകയിൽ പദ്ധതി നടപ്പാക്കിയാൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്നാണ് സർക്കാർ പറയുന്നത്.വൈദ്യുതി നിരക്കിൽ പ്രതിമാസം 200 രൂപയിലധികം നൽകേണ്ടിവരും. ഏഴ് വർഷത്തിലധികം ഈ അധിക തുക നൽകണം. ഇതുമൂലമാണ് ടോട്ടക്സ് മാതൃക ഉപേക്ഷിച്ച് സ്വന്തമായി സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ കേരളം തീരുമാനിച്ചത്. പകരം പരീക്ഷണാടിസ്ഥാനത്തിൽ എസ്എംഎ പ്രീപെയ്ഡ് മീറ്ററിംഗ് നടപ്പാക്കാമെന്ന നിർദേശം സംസ്ഥാനം മുന്നോട്ട് വയ്ക്കുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!