ChuttuvattomKudayathoor

സ്മാര്‍ട്ടായി കുടയത്തൂര്‍ സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍

കുടയത്തൂര്‍ : സരസ്വതി വിദ്യാനികേതനില്‍ പഠനം ഇനി മുതല്‍ കൂടുതല്‍ സ്മാര്‍ട്ടാകും.മുഴുവന്‍ ക്ലാസ്സ് മുറികളും ഏറ്റവും ആധുനിക സംവിധാനമായ സ്മാര്‍ട്ട് ഇന്ററാക്ടീവ് പാനലുകള്‍ സ്ഥാപിച്ച് അത്യന്താധുനിക ഡിജിറ്റല്‍ വിദ്യാഭ്യാസം ഇനി മുതല്‍ സരസ്വതി വിദ്യാനികേതനില്‍ ലഭ്യമാണ്. ഓരോ പാഠ ഭാഗങ്ങളും ഓഡിയോ വിഷ്വല്‍ സംവിധാനങ്ങളിലൂടെ കൂടുതല്‍ ലളിതമായി, രസകരമായി കുട്ടികള്‍ക്ക് ആസ്വദിച്ച് പഠിക്കാനാകും. മുഴുവന്‍ ക്ലാസ്സുകളിലും ഡിജിറ്റല്‍ ഇന്ററാക്ടീവ് പാനലുകള്‍ വഴി വിദ്യാഭ്യാസം നല്‍കുന്ന ഇടുക്കി ജില്ലയിലെ പ്രധാന സ്‌കൂളായി മാറിയിരിക്കുകയാണ് കുടയത്തൂര്‍ സരസ്വതി വിദ്യാനികേതന്‍.

Related Articles

Back to top button
error: Content is protected !!