Uncategorized
സ്‌നേഹ വീടിന്റെ കട്ടിള വയ്പ് പി.ജെ ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു.


തൊടുപുഴ: സൗത്ത് ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഗാന്ധിജി സ്റ്റഡി സെന്റര്‍ വഴി വിതരണം ചെയ്യുന്ന പതിനഞ്ചാമത് സ്‌നേഹ വീടിന്റെ കട്ടിള വയ്പ് കരിങ്കുന്നത്ത് ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. കരിങ്കുന്നം പുന്നിലത്ത് ഏലി ജോസഫിന്റെ കുടുംബത്തിനാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. അലക്‌സ് ഓലിക്കര, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ്, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ജോജി എടാംമ്പുറം, വൈസ് പ്രസിഡന്റ് ഷൈബി ജോണ്‍, വാര്‍ഡ് അംഗം സ്വപ്ന ജോയല്‍, സൗത്ത് ഫ്േളാറിഡ മലയാളി അസോസിയേഷന്‍ തൊടുപുഴ സംഗമം പ്രസിഡന്റ് ജോജി ജോണ്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ക്ലമന്റ് ഇമ്മാനുവല്‍, വൈസ് പ്രസിഡന്റ് ഷിബു പേരേപ്പാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
