ChuttuvattomIdukki

സ്പെഷ്യല്‍ ഒളിമ്പിക്സില്‍ മെഡല്‍ ജോതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; എം.പി ഡീന്‍ കുര്യാക്കോസ്

ഇടുക്കി: ബര്‍ലിനില്‍ നടന്ന സ്പെഷ്യല്‍ ഒളിമ്പിക്സില്‍ മെഡല്‍ ജോതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയും മറ്റ് അവശ്യസഹായങ്ങളും ചെയ്തു നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ഡീന്‍ കുര്യാക്കോസ് എം. പി ആവശ്യപ്പെട്ടു. ഉപ്പുതോട് ഹൈറേഞ്ച് റിക്രിയേഷന്‍ ക്ലബ് ആന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്പെഷ്യല്‍ ഒളിമ്പിക്സ് ഹാന്റ്ബോള്‍ മത്സരത്തില്‍ വെള്ളിമെഡല്‍ നേടിയ ഉപ്പുതോട് പൊന്തന്‍വീട്ടില്‍ ശ്രീക്കുട്ടി നാരായണനെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികയായി വളരെ പിന്നോക്കം നില്‍ക്കുന്നവരാണ് മെഡല്‍ ജേതാക്കളില്‍ പലരും. പലര്‍ക്കും സ്വന്തമായി വീട് പോലും ഇല്ലായെന്നതാണ് യാഥാര്‍ത്ഥ്യം.ഇതിന് വേണ്ട അടിയന്തരസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുമെന്നും എം.പി പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!