ChuttuvattomMuttom

മുട്ടം ഗവ. പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 19,21,22 തീയതികളില്‍ നടക്കും

തൊടുപുഴ: മുട്ടം ഗവ. പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 19,21,22 തിയതികളില്‍ നടക്കും. 2023-24 അദ്ധ്യായന വര്‍ഷത്തേക്കുളള ഒന്നാം വര്‍ഷ റഗുലര്‍ പോളിടെക്‌നിക് പ്രവേശനത്തിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവരും ജില്ലയിലേക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്തിട്ടുളളവരമായ വിദ്യാര്‍ത്ഥികള്‍ക്കായാണ് സ്‌പോട്ട് അഡ്മിഷന്‍ ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയും, ഐഎച്ച്ആര്‍ഡി കോളേജുകളിലേയും ഒഴിവുളള സീറ്റുകളിലേക്കാണ് അഡ്മിഷന്‍ നടത്തപ്പെടുന്നത്. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പ്രോസ്‌പെക്ട്‌സ് പ്രകാരമുളള ഫീസുമായി രക്ഷകര്‍ത്താവിനൊപ്പം കൃത്യസമയത്ത് ഹാജരാകണം. ഇടുക്കി ജില്ലയിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രജിസ്‌ട്രേഷന്‍ സ്ലിപ്പ് കൊണ്ടുവരേണ്ടതാണ്. ഒഴിവുകളുടെ വിവരങ്ങള്‍ www.polyadmission.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രോസ്‌പെക്ട്‌സ് പ്രകാരമുളള ഫീസ് അടങ്ങിയ എടിഎം കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്. ഫീസ് എടിഎം മുഖേന മാത്രമേ സ്വീകരിക്കുകയുളളു. പിടിഎ ഫണ്ട് പണമായി കയ്യില്‍ കരുതേണ്ടതാണ്.

Related Articles

Back to top button
error: Content is protected !!