ChuttuvattomMuttom

തൊടുപുഴ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ സ്‌പോട്ട് അഡ്മിഷന്‍ വ്യാഴം, വെളളി ദിവസങ്ങളില്‍

മുട്ടം: കേരളാ സര്‍ക്കാര്‍ സ്ഥാപിതമായ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന് കീഴില്‍ 27 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തൊടുപുഴ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീറിങ്ങില്‍ വിവിധ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.
ബി. ടെക് കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി), ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, പോളിമര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സസ്, കമ്പ്യൂട്ടര്‍ സയന്‍സ്, എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നത്. പ്ലസ് ടു സയന്‍സ് വിജയിച്ചവര്‍ക്കു ഗവ: ക്വാട്ടയില്‍ പ്രവേശനം നേടാം.

എസ്.ടി,എസ്.സി,ഒഇസി സംവരണ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് എല്ലാ അനുകൂല്യങ്ങളോടും കൂടെ സൗജന്യമായി പഠിക്കാം. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 7, 8 തീയതികളില്‍ കോളേജില്‍ എത്തേണ്ടതാണ്.കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, പോളിമര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി), എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ പാസായവര്‍ക്ക് ബി ടെക് രണ്ടാം വര്‍ഷത്തിലേക്കു ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം നേടാവുന്നതാണ്. ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് , ലെറ്റ് റാങ്ക് സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി സെപ്റ്റംബര്‍ 7, 8 തീയതികളില്‍ കോളേജില്‍ എത്തേണ്ടതാണ്. സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് 17,500 രൂപയാണ്. വിശദ വിവരങ്ങള്‍ക്കായി 9447980555, 9995957484 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!