Kerala

നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം കോഴിക്കോട്കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ(ജൂണ്‍18) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.അരവിന്ദാണ് ഇക്കാര്യം അറിയിച്ചത്. ഉന്നതവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെയും എസ്എഫ്‌ഐകക്ക് പിന്തുണ നല്‍കുന്ന പോലീസ് നിഷ്‌ക്രിയത്വത്തിനെതിരെയാണ് എബിവിപി കോഴിക്കോട കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന്‌ നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുക.വിദ്യാഭ്യാസമേഖലയില്‍ ഇടതുപക്ഷത്തിന്റെ സ്വജനപക്ഷപാതമാണ് നടന്നുകൊണ്ടിരിക്കുന്നത്.അധികാരത്തിന്റെ ബലത്തില്‍ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാര്‍ത്ഥികളെ പോലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാം എന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണ്. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക്എബിവിപി നടത്തിയ മാര്‍ച്ചില്‍ എബിവിപി സംസ്ഥാന സെക്രട്ടറി എന്‍സിടി ശ്രീഹരി ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരെ പോലീസ് തല്ലി ചതച്ചതിലും കള്ളക്കേസില്‍ കുടുക്കി റിമാന്റ് ചെയ്‌തെന്നും എബിവിപി ചൂണ്ടിക്കാട്ടി

 

 

Related Articles

Back to top button
error: Content is protected !!