IdukkiLocal Live

സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത

ഇടുക്കി:  സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത. ഉച്ചയ്ക്ക് ശേഷം മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന അറിയിപ്പ്. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഏപ്രിൽ 21 മുതൽ 25 വരെ കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39° വരെയും, പാലക്കാട്, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38° വരെയും, പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37° വരെയും, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലയിൽ ഉയർന്ന താപനില 36° വരെയും, (സാധാരണയെക്കാൾ 2 – 3 ° കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 21 മുതൽ 25 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Related Articles

Back to top button
error: Content is protected !!