Kerala

സുരേഷ് ഗോപി 20% മാത്രമാണ് രാഷ്ട്രീയക്കാരന്‍, 80% സിനിമാ നടന്‍ ആണ്: എം.ടി. രമേശ്

കോഴിക്കോട്:സുരേഷ് ഗോപി സിനിമാ നടനായതിനാല്‍ സിനിമാ സ്‌റ്റൈലില്‍ പ്രതികരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. സുരേഷ് ഗോപി 20% മാത്രമാണ് രാഷ്ട്രീയക്കാരന്‍, 80% സിനിമാ നടന്‍ ആണ് എന്നും അദ്ദേഹം പറഞ്ഞു.അതുകൊണ്ട് സിനിമ സ്‌റ്റൈലില്‍ പ്രതികരിക്കും വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുരേഷ് ഗോപിയുടെ അടുത്ത് പോകണോ എന്ന് മാധ്യമങ്ങള്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.പലസ്തീന്‍ വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മത ധ്രുവീകരണം നടത്തുകയാണ്. മുസ്ലിം ലീഗിനെ അതിനു കരുവാക്കുകയാണ്. ലീഗ് വര്‍ഗീയ പാര്‍ട്ടി ആണെന്ന നിലപാടില്‍ സിപിഎം ഇപ്പോഴും ഉറച്ച നില്‍ക്കുന്നുണ്ടോ? മുസ്ലിം സമൂഹത്തോട് ലീഗിനെ മുന്‍നിര്‍ത്തി വിലപേശുകയാണ് വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇരുപാര്‍ട്ടികളും ലക്ഷ്യമിടുന്നത്.

ഇരു പാര്‍ട്ടികള്‍ക്കും റാലി നടത്താനുള്ള സ്ഥലങ്ങള്‍ കോഴിക്കോടും മലപ്പുറവും മാത്രമാണ്. ഹമാസ് അനുകൂല റാലി തെക്കന്‍ കേരളത്തില്‍ നടത്തുന്നില്ല. പലസ്തീനോടുള്ള പ്രേമമല്ല ഇത്. ഹമാസ് അനുകൂലികളെ തൃപ്തിപ്പെടുത്താനുള്ള റാലിയാണ്. കോഴിക്കോട് പലസ്തീന്റെ ഉപകേന്ദ്രമല്ല. ഹമാസിന്റെ ഭീകരപ്രവര്‍ത്തനത്തെ എന്തുകൊണ്ടാണ് ആരും അപലപിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!