Idukki

സു​വ​ർ​ണ ഭ​വ​നം പ​ദ്ധ​തിയ്ക്ക് തുടക്കംകുറിച്ചു

ഇ​ടു​ക്കി: ജി​ല്ല​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന സു​വ​ർ​ണ ഭ​വ​നം പ​ദ്ധ​തി എം.​എം.​ മ​ണി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ല​യി​ലെ 52 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും അ​ർ​ഹ​രാ​യ ഒ​രു കു​ടും​ബ​ത്തി​ന് വീ​ടു നി​ർ​മി​ച്ചുന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. നാ​ലു ല​ക്ഷം രൂ​പ നി​ർ​മാ​ണ​ചെ​ല​വു വ​രു​ന്ന വീ​ടാ​ണ് ഒ​രോ കു​ടും​ബ​ത്തി​നും നി​ർ​മി​ച്ചുന​ൽ​കു​ന്ന​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ൻ -ചാ​ർ​ജ് ഉ​ഷാ​കു​മാ​രി മോ​ഹ​ൻ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​ജി ച​ന്ദ്ര​ൻ, ആ​ന​ന്ദ​റാ​ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എം.​ഭ​വ്യ, ആ​ശ ആ​ന്‍റ​ണി, ജോ​സ​ഫ് കു​രു​വി​ള, കെ.​ജി.​സ​ത്യ​ൻ, സോ​ളി ജീ​സ​സ്, സി.​രാ​ജേ​ന്ദ്ര​ൻ, ഷൈ​നി സ​ജി, സി.​വി.​സു​നി​ത, ഇ​ന്ദു സു​ധാ​ക​ര​ൻ, ഷൈ​നി റെ​ജി, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സാ​ബു വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​വി.​ കു​ര്യാ​ക്കോ​സ്, പി​എ​യു പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ സാ​ജു സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ജെ.​ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

Back to top button
error: Content is protected !!