ChuttuvattomIdukki

നവവൈജ്ഞാനിക സമൂഹസൃഷ്ടിക്ക് സാങ്കേതിക വിദ്യാലയങ്ങൾ വഴിയൊരുക്കും : മന്ത്രി ആർ ബിന്ദു

ഇടുക്കി: കേരളത്തെ നവവൈജ്ഞാനികസമൂഹമാക്കി മാറ്റുന്നതിൽ  സാങ്കേതിക വിദ്യാലയങ്ങൾക്ക് വലിയപങ്കുണ്ടെന്ന്   ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇത്തരം വിദ്യഭ്യാസസ്ഥാപനങ്ങളാണ് വൈജ്ഞാനികസമൂഹസൃഷ്ടിക്ക് വഴിയൊരുക്കുന്നത്. ഇടുക്കി സർക്കാർ എഞ്ചിനീയറിം​ഗ് കോളേജിലെ സ്റ്റാഫ്‌ ക്വർട്ടേഴ്‌സുകളുടെ  ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ മേഖലകളിലും  ജനോപകാരപ്രദമായ സാങ്കേതിക വൈജ്ഞാനിക പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് സന്നദ്ധരരായിരിക്കണമെന്ന്  മന്ത്രി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ  ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജില്ലയുടെ അഭിമാനങ്ങളിൽ ഒന്നാണ് സർക്കാർ എഞ്ചിനീയറിംഗ് കോളേജ് എന്ന് അദ്ദേഹം പറഞ്ഞു.പരിപാടിയിൽ  2022-23 വർഷം  സർവകലാശാല റാങ്കുകൾ ഉൾപ്പെടെ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ മന്ത്രി അനുമോദിച്ചു.ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹിറ്റാച്ച് ജോസഫ്, വാഴത്തോപ്പ് പഞ്ചായത്ത് അംഗം രാജു ജോസഫ് കല്ലറക്കൽ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സിസിലി ജോസഫ്, ടെക്നിക്കൽ എജ്യുക്കേഷൻ ഡയറക്ടർ രാജശ്രീ എം എസ്, എഞ്ചിനീയർ കോളേജ് പ്രിൻസിപ്പാൾ ഡോ.സുരേഷ് കെ, കോളേജ് പിടിഎ വൈസ് പ്രസിഡന്റ് ജോ ജോർജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!