ChuttuvattomIdukki

ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ താത്കാലിക നിയമനം

ഇടുക്കി: സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ , ഇലക്ട്രിക്കല്‍ ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്ക് കമ്പ്യൂട്ടര്‍ സയന്‍സ് / ഐ ടി യിലുള്ള ബി ടെക് ബിരുദമോ, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എം സി എ /ബി ടെക് പ്ലസ് പി.ജി.ഡി.സി.എ, എ ലെവല്‍ / ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലുള്ള പിജി പ്ലസ് പി. ജി. ഡി. സി. എ എ ലെവല്‍ എന്നിവയാണ് യോഗ്യത. ഇലക്ട്രിക്കല്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലെ നിയമനത്തിന് പ്രസ്തുത ട്രേഡില്‍ ഐ ടി ഐ / ഡിപ്ലോമാ ആണ് യോഗ്യത. മുന്‍ പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ , പകര്‍പ്പ് എന്നിവ സഹിതം ബുധനാഴ്ച 11 ന് കോളേജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 04862 232477,233250 എന്ന നമ്പറിലോ കോളേജിന്റെ ഒദ്യോഗിക വെബ്‌സൈറ്റായ , www.gecidukki.ac.in  സന്ദര്‍ശിക്കുക

Related Articles

Back to top button
error: Content is protected !!