ChuttuvattomIdukki

ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു; ഡീന്‍ കുര്യാക്കോസ് എം. പി

ഇടുക്കി: ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ 18 റോഡുകള്‍ക്ക് പി.എം.ജി.എസ്.വൈ ഫേസ്-3 പദ്ധതിയില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി ഡീന്‍ കുര്യാക്കോസ് എം. പി അറിയിച്ചു. ഇത് സംബന്ധിച്ച് കെ.എസ്.ആര്‍.ആര്‍.ഡി.എ ചീഫ് എന്‍ജിനീയര്‍ ജൂലൈ 20 ന് ഉത്തരവ് പുറപ്പെടുവിച്ചതായി എം.പി പറഞ്ഞു. പാര്‍ലമെന്റ് മണ്ഡലത്തിലാകെ ആകെ 99.316 കി.മി. നീളം വരുന്ന 18 റോഡുകള്‍ക്ക് 76 കോടി 40 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 09.08.2023 നാണ് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട് അവസാന തീയതി. ടെന്‍ഡര്‍ നടപടികള്‍ ഓഗസ്റ്റ്
മാസത്തില്‍ പൂര്‍ത്തിയാക്കി സെപ്തംബര്‍ പകുതിയോടെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. മണ്ഡലത്തിലെ സുപ്രധാന പ്രദേശങ്ങളെ കൂട്ടിയിണക്കുന്ന ഗ്രാമീണ റോഡുകള്‍ വികസന രംഗത്ത് വലിയ മുന്നേറ്റത്തിന് കാരണമായിത്തീരും. അഞ്ച് വര്‍ഷത്തെ അറ്റകുറ്റപ്പണികള്‍ക്കുള്‍പ്പെടെയാണ് ഈ റോഡുകള്‍ക്ക് തുക വകയിരുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ 14 റോഡുകള്‍ക്കും ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ റോഡുകളുടെ വിവിരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

1. കുഞ്ചിത്തണ്ണി – ഉപ്പാര്‍- ടീ കമ്പനി റോഡ്, 3.632 കി.മീ., 3.13 കോടി രൂപ.
2. ഏലപ്പാറ – ഹെലിബറിയ-ശാന്തിപ്പാലം റോഡ്, 7.750 കി.മീ 16.81 കോടി.
3. കാവക്കുളം- കോലാഹലമേട്, 6.74 കി.മീ., 4.39 കോടി.
4. മാങ്കുളം- താളുങ്കണ്ടം – വേലിയാംപാറ – വിരിഞ്ഞപാറ റോഡ് – 3.38 ഗങ, 2.89 കോടി.
5. പള്ളിക്കുന്ന്- ചേരിയാര്‍- മാങ്കുന്നേല്‍പ്പടി റോഡ്, 3.90 ഗങ, 3.25 കോടി.
6. വെണ്‍മണി-പള്ളിക്കുടി-പട്ടയക്കുടി- മീനുളിയാന്‍ ഐ.എച്ച്.ഡി.പി- പാഞ്ചാലി-വരിക്കമുത്തന്‍ റോഡ് , 4.17 കി.മീ., 3.52 കോടി.
7. ഉടുമ്പന്നൂര്‍-കൈതപ്പാറ റോഡ്, 8.805 കി.മി, 7.80 കോടി
8. പന്നിമറ്റം കുടയത്തൂര്‍ റോഡ്, 7.088 ഗങ , 4.60 കോടി
9. കൈതപ്പാറ- മണിയാറന്‍കുടി റോഡ്, 9.77 കിമി, 7.08 കോടി
10. പശുപ്പാറ- കരിന്തരുവി- ഉപ്പുതറ റോഡ്, 3.25 കിമി, 2.66 കോടി
11. പ്രകാശ് ഗ്രാം-തേര്‍ഡ് ക്യാമ്പ്-കട്ടക്കാനം റോഡ്, 4.756 കി.മി, 4. 06 കോടി
12. കൊടികുത്തി-നബീസപ്പാറ-തോയിപ്ര റോഡ്, 3.8 കിമി., 3.40 കോടി
13. ഇടമറ്റം-ട്രാന്‍സ്‌ഫോര്‍മര്‍പ്പടി- പച്ചേരിപ്പടി- രാജകുമാരി എസ്റ്റേറ്റ് റോഡ്, 5.462 കി.മി, 4.19 കോടി.
14. വിമലഗിരി- അഞ്ചാനിപ്പടി- അമ്പലംപടി – പാണ്ടിപ്പാറ റോഡ്, 4.817 കി.മി., 3.52 കോടി,

 

Related Articles

Back to top button
error: Content is protected !!