Kerala

ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡല്‍ഹി:  സൗജന്യമായിആധാര്‍ വിവരങ്ങള്‍ പുതുക്കാനുള്ള സമയപരിധി നീട്ടി. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. സെപ്റ്റംബര്‍ 14 വരെയായിരുന്നു മുമ്പ് ആധാര്‍ പുതുക്കാന്‍ അവസരമുണ്ടായിരുന്നത്. സമയപരിധി മൂന്ന് മാസത്തേക്കാണ് നീട്ടിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ആധാര്‍ പുതക്കാനുള്ള അവസരം 2023 ഡിസംബര്‍ 14 വരെ ലഭിക്കും. ആധാര്‍ ഓണ്‍ലൈന്‍ ആയി പുതുക്കുന്നവര്‍ക്ക് മാത്രമേ സൗജന്യ സേവനം ലഭ്യമാകൂ. ഓഫ്ലൈന്‍ കേന്ദ്രങ്ങളില്‍ ഉപഭോക്താക്കള്‍ ഫീസ് അടയ്ക്കണം. 10 വര്‍ഷം മുമ്പ്‌
എടുത്ത എല്ലാ ആധാറുകളും പുതുക്കണമെന്ന് യുഐഡിഎഐ നിര്‍ദ്ദേശം. മൈ ആധാര്‍ പോര്‍ട്ടല്‍ വഴിയാണ് ആധാര്‍ ഓണ്‍ലൈനായി പുതുക്കേണ്ടത്. പേര്, വിലാസം തുടങ്ങിയവയില്‍ മാറ്റമുണ്ടെങ്കില്‍ ഉപയോക്താക്കള്‍ തീര്‍ച്ചയായും അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

സൗജന്യമായി ആധാര്‍ അപ്ഡേറ്റ് ചെയ്യാം:

ഡിസംബര്‍ 14 വരെ, ഈ അപ്ഡേറ്റുകളെല്ലാം യുഐഡിഎഐ വെബ്സൈറ്റില്‍ സൗജന്യമായി ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ ഇത് ചെയ്യാന്‍ നിങ്ങള്‍ക്ക് അക്ഷയകേന്ദ്രങ്ങള്‍ പോലുള്ള ഒരു കോമണ്‍ സര്‍വീസസ് സെന്റര്‍ (സിഎസ്സി) സന്ദര്‍ശിക്കാനും കഴിയും, എന്നാല്‍ അതിന് ഫീസ് നല്‍കേണ്ടതുണ്ട്.

നിങ്ങളുടെ വിലാസം അപ്ഡേറ്റ് ചെയ്യുന്നതിനും വെബ്സൈറ്റില്‍ ഡോക്യുമെന്റുകള്‍ അപ്ലോഡ് ചെയ്യുന്നതിനും ഈസിയായ ഈ ഘട്ടങ്ങള്‍ പാലിക്കാം:
* myaadhaar.uidai.gov.in എന്ന യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക
* എന്റെ ആധാര്‍’ മെനുവിലേക്ക് പോകുക.
* നിങ്ങളുടെ ആധാര്‍ അപ്ഡേറ്റ് ചെയ്യുക’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
* അപ്ഡേറ്റ് ചെയ്യുക’ എന്നതില്‍ ക്ലിക്ക് ചെയ്ത് തുടരുക’ എന്നത് തിരഞ്ഞെടുക്കുക
* ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കുക
* ക്യാപ്ച വെരിഫിക്കേഷന്‍ നടത്തുക
* ഒട്ടിപി നല്‍കുക
* ഡെമോഗ്രാഫിക്സ് ഡാറ്റ അപ്ഡേറ്റ് ചെയ്യുക’ എന്ന ഓപ്ഷനിലേക്ക് പോകുക
* അപ്ഡേറ്റ് ചെയ്യാന്‍ വിശദാംശങ്ങളുടെ ഓപ്ഷന്‍ തിരഞ്ഞെടുക്കുക
* പുതിയ വിശദാംശങ്ങള്‍ നല്‍കുക
* ആവശ്യമുള്ള ഡോക്യൂമെന്റസ് സ്‌കാന്‍ ചെയ്ത പകര്‍പ്പ് അപ്ലോഡ് ചെയ്യുക
* നല്‍കിയ വിവരങ്ങള്‍ കൃത്യമാണോയെന്ന് പരിശോധിക്കുക
* ഓടിപി ഉപയോഗിച്ച് സാധൂകരിക്കുക

ഇത് പൂര്‍ത്തിയായ ശേഷം, നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ നിങ്ങള്‍ക്ക് ഒരു എസ്എംഎസ് ലഭിക്കും. നിങ്ങളുടെ ആധാറിലെ മറ്റ് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും ഇതേ രീതിയില്‍ ചെയ്യാവുന്നതാണ്.

 

Related Articles

Back to top button
error: Content is protected !!