ChuttuvattomKudayathoor

കുടയത്തൂര്‍ സംഗമം കവലയില്‍ കലുങ്കിന്റെ കൈവരി തകര്‍ന്നു

തൊടുപുഴ: കുടയത്തൂര്‍ സംഗമം കവലയ്ക്കു സമീപം റോഡിരികിലെ കലുങ്കിന്റെ കൈവരി തകര്‍ന്നത് അപകടഭീഷണിയായി.ഇവിടം കാടുകയറി കിടക്കുന്നതിനാല്‍ അപകടാവസ്ഥ അറിയുകയില്ല. തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിലെ കലുങ്കാണ് അപകടകരമായി തകര്‍ന്നുകിടക്കുന്നത്.  ആഴ്ചകള്‍ക്കു മുന്‍പ് ഇവിടെ ബൈക്ക് അപകടത്തില്‍പെട്ട് ബൈക്ക് യാത്രികന് സാരമായി പരുക്കേറ്റിരുന്നു. വര്‍ഷക്കാലത്ത് വാഹനങ്ങള്‍ തെന്നിമറിഞ്ഞ് അപകട സാധ്യതയേറെയുളള സ്ഥലത്താണ് കലുങ്കിന്റെ കൈവരി തകര്‍ന്നിരിക്കുന്നത്. കലുങ്കിന്റെ കൈവരി പുനഃ സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്നും, സൂചന ബോര്‍ഡ് സ്ഥാപിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!