Idukki

പ്രളയത്തില്‍ വീട് തകര്‍ന്നയാള്‍ക്ക് 10 ലക്ഷം ഉടന്‍ നല്‍കണം മനുഷ്യാവകാശ കമ്മിഷന്‍

തൊടുപുഴ: 2018 ലെ പ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നയാള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപയുടെ ധനസഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ജില്ലാ കലക്ടര്‍ക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. നായരുപറ ആലിന്‍ചുവട് പുത്തന്‍പുരയില്‍ പി. ആര്‍. തുളസീധരന്റെ പരാതി പരിഹരിക്കാനാണ് ഉത്തരവ്. കമ്മിഷന്‍ ദുരന്തനിവാരണവകുപ്പ്അഡീഷണല്‍ ചീഫ് സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള വിഹിതവും ദുരന്ത പ്രതികരണനിധി വിഹിതവും ചേര്‍ത്ത് 4 ലക്ഷം രൂപയും സ്ഥലം വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 6 ലക്ഷവും ചേര്‍ത്ത് 10 ലക്ഷം രൂപ അനുവദിക്കാന്‍ കഴിഞ്ഞ മാര്‍ച്ച് 29 ന് ഉത്തരവായിട്ടുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കമ്മിഷനെ അറിയിച്ചു. സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ ധനസഹായം അനുവദിക്കാമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ കമ്മീഷനെ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!