ChuttuvattomIdukki

ഗവൺമെന്റ് ജനങ്ങളോടൊപ്പമെന്ന് നവകേരള സദസ്സ് തെളിയിക്കുമെന്ന്; എൻസിപി

ഇടുക്കി: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റും മന്ത്രിമാരും എന്നും സാധാരണ ജനവിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് നവകേരള സദസ്സ് നടക്കുന്നതോടുകൂടി ഒരിക്കൽക്കൂടി തെളിയിക്കുമെന്ന് എൻസിപി ഇടുക്കി ജില്ലാ കമ്മിറ്റി. നവകേരള സദസ്സിനെതിരെ വിവാദങ്ങൾ സൃഷ്ടിക്കുന്നവർ തങ്ങൾക്ക് അവസരം ഉണ്ടായിരുന്നപ്പോൾ കേരളത്തിൽ ഒരു കാര്യവും നടത്താത്തവരാണെന്നും ഇപ്പോൾ ഗവൺമെന്റ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വൻകിട വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്നവരാണെന്നും കേരളത്തിലെ പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നുംയോഗം വിലയിരുത്തി.

കേരളത്തിലെ എൻസിപിയിൽ പിളർപ്പുണ്ടെന്ന് ചില വാർത്തകൾ തെറ്റിദ്ധാരണ ജനകവും ആസൂത്രിതമാണെന്ന് യോഗം കുറ്റപ്പെടുത്തി. കേരളത്തിൽ പാർട്ടിക്ക് രണ്ട് എംഎൽഎമാരാണുള്ളത് അതിൽ എ കെ ശശീന്ദ്രൻ വനം വകുപ്പ് മന്ത്രിയും രണ്ടാമത്തെ എംഎൽഎ ആയ തോമസ് കെ തോമസ് പാർലമെന്ററി പാർട്ടി ലീഡറുമാണ്.പാർട്ടി പരിപാടികളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി പരിപാടികളിലും ഈ രണ്ടുപേരും സജീവമായി പ്രവർത്തിച്ചു കൊണ്ട് തന്നെയാണ് ഇരിക്കുന്നത്.

ജില്ലയിൽ എൻസിപിയുടെ പേര് ഉപയോഗിച്ചുകൊണ്ട് പ്രവർത്തനം നടത്തുന്ന ആളുകളുമായി പാർട്ടിക്കു യാതൊരു ബന്ധവുമില്ലെന്നും മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള പാർട്ടി ബിജെപി നേതൃത്വം കൊടുക്കുന്ന മുന്നണിയിൽ ആണെന്നും ഇടതുമുന്നണി ഇവരെ അംഗീകരിക്കുന്നില്ല എന്നും യോഗം അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ യോ​ഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അഡ്വ.മൈക്കിൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ മുരളി പുത്തൻവേലിൽ,അനിൽ കൂവപ്ലാക്കൽ സംസ്ഥാന നിർവാഹ സമിതി അംഗം അരുൺ പി മാണി,ജില്ലാ ഭാരവാഹികളായ വി എൻ മോഹനൻ ,ടി പി രാജപ്പൻ വർഗീസ് പൈലി, ആലീസ് വർഗീസ്, റോഷൻ സർഗ്ഗം, വർഗീസ് കണ്ണന്താനം, ജെയ്സൺ തേവലത്തിൽ പി പി ബേബി സന്തോഷ് ഉദയഗിരി എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!