National

സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ കൂട്ടായ്‌മ ശ്രമിക്കുന്നു; നരേന്ദ്രമോദി

ന്യൂഡല്‍ഹി: സനാതന ധര്‍മ്മത്തെ ഇല്ലാതാക്കാന്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ കൂട്ടായ്മ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സനാതന ധര്‍മ്മ വിവാദത്തില്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. മധ്യപ്രദേശില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കലിടാന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി.എല്ലാ സനാതന ധര്‍മ്മ വിശ്വാസികളും ആക്രമണത്തിനെതിരെ രംഗത്തെത്തണം. ഇന്ത്യന്‍ സംസ്‌കാരത്തെ ആക്രമിക്കാനുള്ള ഗൂഢപദ്ധതി സഖ്യത്തിനുണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യ സഖ്യത്തിന് നേതാവില്ല. സ്വാമി വിവേകാനന്ദനും ലോകമാന്യ ബാലഗംഗാധര തിലകനും പ്രചോദനം നല്‍കിയത് സനാതന ധര്‍മ്മമാണ്. ഇന്ന് സനാതന ധര്‍മ്മത്തെ അവര്‍ നേരിട്ട് ലക്ഷ്യംവെക്കുകയാണ്. നാളെ നമുക്കെതിരായ ആക്രമണം അവര്‍ കൂടുതല്‍ ശക്തമാക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

 

Related Articles

Back to top button
error: Content is protected !!