ChuttuvattomMuttom

പിക്കപ്പ് ജീപ്പ് ഇടിച്ച് കാർ തകർന്നു

മുട്ടം: മൂലമറ്റം റോഡിൽ മുട്ടം ടൗണിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ പിക്കപ്പ് ജീപ്പ് ഇടിച്ച്  കാർ തകർന്നു.വ്യാഴാഴ്ച വൈകിട്ട് 5.30നാണ് അപകടം ഉണ്ടായത്.തൊടുപുഴ ഭാ​ഗത്തേക്ക് പോകുന്നതിനായി റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന കാറിലേക്ക് അതേ ദിശയിലേക്ക് അമിതവേ​ഗതയിൽ വന്ന പിക്കപ്പ് ജീപ്പ് ഇടിച്ചുകയറുകയായിരുന്നു.മേലുകാവ് സ്വദേശിയായ യുവാവാണ് കാറിൽ ഉണ്ടായിരുന്നത്. ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിൻഭാ​ഗം തകർന്ന നിലയിലായിരുന്നു.മുട്ടം പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!