ChuttuvattomMuttom

പാതയോരത്ത് അപകടാവസ്ഥയിൽ കിടന്നിരുന്ന തടികഷ്ണങ്ങൾ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ നീക്കി

മുട്ടം: പെരുമറ്റം കനാലിന് സമീപത്തും  എഞ്ചിനീയറിംഗ് കോളേജിന് സമീപത്തും റോഡരുകിൽ  അപകടാവസ്ഥയിൽ കിടന്നിരുന്ന  തടിക്കഷ്ണങ്ങളും ചപ്പ് ചവറും  പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ റോഡരുകിലേക്ക് ഒതുക്കി  അപകടാവസ്ഥ താൽക്കാലികമായി പരിഹരിച്ചു.എഞ്ചിനീയറിംഗ് കോളേജിന് സമീപം റോഡരുകിൽ  കിടന്നിരുന്ന തടിക്കഷ്ണത്തിൽ  ചുരിദാറിന്റെ ഷാൾ കുരുങ്ങിയ  സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന മേലുകാവ് സ്വദേശിയായ അമ്മയും മകനും കഴിഞ്ഞ ദിവസം  അത്ഭുതകരമായിട്ടാണ് രക്ഷപെട്ടത്. തൊടുപുഴ ഭാഗത്തുള്ള ബന്ധു വീട്ടിൽ പോയി അമ്മയും മകനും തിരികെ വരുമ്പോഴാണ് അപകടം.

എഞ്ചിനീയറിംഗ് കോളേജിന് സമീപത്തും പെരുമറ്റം കനാലിനോട്‌ ചേർന്ന് പഴയ റോഡ് ആരംഭിക്കുന്ന സ്ഥലത്തും റോഡിന്റെ വശങ്ങളിൽ അപകടകരമായ അവസ്ഥയിൽ തടിക്കഷ്ണങ്ങളും മരത്തിന്റെ ചപ്പ് ചവറുകളും കൂടി കിടക്കുന്ന അവസ്ഥയായിരുന്നു. റോഡരുകിൽ അപകടാവസ്ഥയിലായിരുന്ന മരങ്ങൾ മുറിച്ചതിന്റെ തടിക്കഷ്ണങ്ങളും അവശിഷ്ടങ്ങളുമാണ് പ്രദേശത്ത് തള്ളിയത്. മലങ്കര എസ്റ്റേറ്റും പൊതുമരാമത്ത് വകുപ്പും തമ്മിൽ  മരത്തിന്റെ ഉടമസ്‌ഥത സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനാൽ മുറിച്ച് മാറ്റിയ തടിക്കഷ്ണങ്ങളും മറ്റ് അവശിഷ്ടങ്ങളും ഇവിടെ നിന്ന് പൂർണ്ണമായും നീക്കം ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു.

Related Articles

Back to top button
error: Content is protected !!