Kerala

സംസ്ഥാനത്ത് ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുളള സമയം നീട്ടി

തിരുവനന്തപുരം: ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി മൂന്നുമാസം കൂടി നീട്ടി നല്‍കി. ജൂണ്‍ 30ന് മുന്‍പ് സ്ഥാപിക്കണമെന്നായിരുന്നു മുന്‍പ് നല്‍കിയിരുന്ന നിര്‍ദേശം.സമയം നീട്ടി നല്‍കണമെന്ന് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ് ഉടമകളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സെപ്റ്റംബര്‍ 30വരെ നീട്ടിനല്‍കിയത്. സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം അപകടസാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ചു ചേര്‍ത്ത യോഗത്തില്‍, എല്ലാ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളിലും ഫെബ്രുവരി 28ന് മുന്‍പ് ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പലതവണ മാറ്റിയാണ് ഇപ്പോള്‍ സെപ്റ്റംബര്‍ 30ല്‍ എത്തിയിരിക്കുന്നത്.

 

 

Related Articles

Back to top button
error: Content is protected !!